കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (10:07 IST)
ഇന്ന് മലയാളസിനിമയില്‍ തന്റെ തായ് ഒരു ഇടം കണ്ടെത്തിയ യുവ നടനാണ് ബാലു വര്‍ഗീസ്. തന്റെ അടുത്ത സുഹൃത്ത് കൂടിയായ ബാലുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍. നടനെ കുറിച്ച് കൂടുതല്‍ വായിക്കാം.
'ബാലുപ്പാ ജന്മദിനാശംസകള്‍, നിന്നെ സ്‌നേഹിക്കുന്നു'- അര്‍ജുന്‍ അശോകന്‍ കുറച്ചു.ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലം അഭിനയിച്ചുകൊണ്ടാണ് സിനിമാലോകത്ത് താരം എത്തിയത്. അതിനുശേഷം അറബിക്കഥയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ബാല്യകാലവും നടന്‍ അവതരിപ്പിച്ചു. പിന്നീട് മാണിക്യക്കല്ലിലും അര്‍ജ്ജുനന്‍ സാക്ഷിയിലും അഭിനയിച്ചു. തന്റെ അടുത്ത സുഹൃത്ത് കൂടിയായ
ജീന്‍ പോല്‍ ലാലിന്റെ ഹണീബീയിലെ വേഷം ബാലുവിന്റെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് സിനിമകളുടെ കാലമായിരുന്നു. ഇതിഹാസ, ബൈസിക്കിള്‍ തീവ്സ്, ഹായ് അയാം ടോണി, ഒന്നാം ലോക മഹായുദ്ധം അങ്ങനെ നീളുന്നു ആ ലിസ്റ്റ്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ബാലു വര്‍ഗീസും ലുക്ക്മാന്‍ അവറാനും ഒന്നിക്കുന്ന ആളങ്കം ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.