സാമ്രാട്ട് പൃഥ്വിരാജ് പൊളിഞ്ഞെങ്കിലും മേയ് മാസത്തെ താരം അക്ഷയ് കുമാര്‍; ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പിന്നില്‍ !

രേണുക വേണു| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (15:57 IST)

പോയ മാസത്തെ ഏറ്റവും ജനകീയനായ ഇന്ത്യന്‍ അഭിനേതാവായി അക്ഷയ് കുമാറിനെ തിരഞ്ഞെടുത്തു. പ്രശസ്ത മീഡിയ ഏജന്‍സിയായ ഓര്‍മാക്സ് (Ormax) പുറത്തിറക്കിയ പട്ടികയിലാണ് അക്ഷയ് കുമാര്‍ ഒന്നാമതെത്തിയത്.

ഖാന്‍ ത്രയങ്ങളെ അക്ഷയ് കുമാര്‍ പിന്നിലാക്കി. പുരുഷ താരങ്ങളുടെ പട്ടികയില്‍ ഷാരൂഖ് ഖാനാണ് രണ്ടാം സ്ഥാനത്ത്. സല്‍മാന്‍ ഖാന്‍ മൂന്നും ഹൃതിക് റോഷന്‍ നാലും സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് രണ്‍വീര്‍ സിങ്ങാണ്. ആമിര്‍ ഖാന്‍ ആറാം സ്ഥാനത്ത്.

അതേസമയം, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് ആണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളില്‍ ചിത്രം വന്‍ പരാജയമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :