9 വര്‍ഷങ്ങള്‍ക്കു മുമ്പ് തീയേറ്ററുകളില്‍ കാണിച്ച അതേ ട്രെയിലര്‍,ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഓര്‍മ്മകളില്‍ മുരളിഗോപി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (10:00 IST)

ഇന്ദ്രജിത്ത്, മുരളി ഗോപി,ഹരീഷ് പെരാടി, ലെന,രമ്യ നമ്പീശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്.മുരളി ഗോപി കഥയെഴുതിയ സിനിമ 2013ലാണ് റിലീസ് ആയത്. ഇന്നേക്ക് പ്രദര്‍ശനത്തിനെത്തി ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്ന സിനിമയുടെ ഓര്‍മകളിലാണ് നടന്‍ മുരളി ഗോപി.

മലയാളത്തില്‍ നിര്‍മ്മിച്ച മികച്ച രാഷ്ട്രീയ ത്രില്ലറുകളില്‍ ഒന്നായ സിനിമയുടെ 2013-ല്‍ പുറത്തിറങ്ങിയ അതേ തീയേറ്റര്‍ ട്രെയിലര്‍ പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി.

'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ന്റെ 9-ാം റിലീസ് വാര്‍ഷികത്തോടനുബന്ധിച്ച്, 2013-ല്‍ പുറത്തിറങ്ങിയ അതേ തീയേറ്റര്‍ ട്രെയിലര്‍ ഇവിടെ പങ്കിടുന്നു. ആകസ്മികമായി, ഏണസ്റ്റോ ചെഗുവേരയുടെ ജന്മദിനത്തിലാണ് ചിത്രം റിലീസ് ചെയ്തത്.'-മുരളിഗോപി കുറിച്ചു.
മികച്ച രണ്ടാമത്തെ നടിക്കുള്ള ചലച്ചിത്രപുരസ്‌കാരം ലെനയ്ക്ക് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അഭിനയത്തിലൂടെ ലഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :