'മാര്‍ക്ക് ആന്റണി' യഥാര്‍ത്ഥത്തില്‍ 100 കോടി നേടിയോ ?കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (15:28 IST)
മാര്‍ക്ക് ആന്റണി വിശാലിന്റെ കരിയറിലെ തന്നെ വലിയ വിജയമായി മാറി. നടന്റെ സിനിമ ജീവിതത്തിലെ ആദ്യ 100 കോടി ചിത്രം കൂടിയായി മാറിയ മാര്‍ക്ക് ആന്റണി കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്.

ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് മാര്‍ക്ക് ആന്റണി 102.2 കോടി രൂപയാണ് നേടിയത്. ഇന്ത്യയിലെ കളക്ഷന്‍ ആകട്ടെ 71.58 കോടി രൂപ ആണ്.വിദേശത്ത് മാര്‍ക്ക് ആന്റണി 19 കോടി രൂപയാണ് നേടിയത്.
ഡിജിറ്റല്‍ അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോ ആണ്. ഈ മാസം തന്നെ റിലീസ് ഉണ്ട്.

ഒക്ടോബര്‍ 13ന് മാര്‍ക്ക് ആന്റണി ഒ ടി ടി യില്‍ എത്തും.ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എസ് ജെ സൂര്യയും സുനില്‍, ശെല്‍വരാഘവന്‍, ഋതു വര്‍മ, യൈ ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്‌സ്‌ലെ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :