ദേശീയ പുരസ്‌കാരം സ്വീകരിച്ച് പ്രിയദര്‍ശനും ആന്റണി പെരുമ്പാവൂരും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (17:00 IST)

2019ലെ ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങിയത് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍, അറബിക്കടലിന്റെ സിംഹം' ആയിരുന്നു.മികച്ച ചിത്രം, മികച്ച കോസ്റ്റിയൂം ഡിസൈന്‍, സ്‌പെഷ്യല്‍ എഫക്ട്‌സ് തുടങ്ങിയ മൂന്ന് പുരസ്‌കാരങ്ങള്‍. ഇപ്പോഴിതാ അവാര്‍ഡ് ഏറ്റുവാങ്ങുന്ന പ്രിയദര്‍ശന്റെയും ആന്റണി പെരുമ്പാവൂരിന്റെയും വീഡിയോയാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ വൈറലാകുന്നത്.
ആരാധകര്‍ ഈ ചിത്രം തിയേറ്ററുകളില്‍ കാണാന്‍ കാത്തിരിക്കുമ്പോള്‍ മരക്കാര്‍ ഓടിടി റിലീസ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആമസോണ്‍ പ്രൈമുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും നിര്‍മാതാവ് പറയുന്നു.ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :