തിയേറ്ററുകള്‍ തുറക്കുമെങ്കിലും പ്രദര്‍ശനം ബുധനാഴ്ച മുതല്‍, മലയാളത്തിലെ ആദ്യ റിലീസ് വെള്ളിയാഴ്ച

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (09:57 IST)

സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കുമെങ്കിലും ആദ്യത്തെ രണ്ട് ദിനങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റൊരു ഒരുക്കങ്ങളും ആയിരിക്കും നടക്കുക. ആദ്യത്തെ പ്രദര്‍ശനം ബുധനാഴ്ച മുതല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെയിംസ് ബോണ്ട് ചിത്രമായ 'നോ ടൈം ടു ടുഡേ' ആയിരിക്കും ആദ്യം ബിഗ് സ്‌ക്രീനില്‍ എത്തുക. വ്യാഴാഴ്ച തമിഴ് ചിത്രം ഡോക്ടര്‍ പ്രദര്‍ശനത്തിനെത്തും. വെള്ളിയാഴ്ച്ചയെ മലയാള ചിത്രങ്ങള്‍ റിലീസ് ഉള്ളൂ.

ജോജു ജോര്‍ജ് കേന്ദ്രകഥാപാത്രമായി എത്തുന്ന സ്റ്റാര്‍, വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്നീ ചിത്രങ്ങള്‍ ഒക്ടോബര്‍ 29 നാണ് റിലീസ്. പകുതി സീറ്റുകളില്‍ ആയിരിക്കും പ്രദര്‍ശനം.

നവംബര്‍ 12ന് ബിഗ് ബജറ്റ് ചിത്രം കുറുപ്പ് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :