റിലീസിന് മുമ്പേ മരക്കാര്‍ 100 കോടി ക്ലബ്ബില്‍,ലോകമെമ്പാടുമുള്ള 4100 തിയറ്ററുകളില്‍ പ്രദര്‍ശനം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (11:47 IST)

ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു ഓരോ മോഹന്‍ലാല്‍ ആരാധകരും. ഒടുവില്‍ മരക്കാര്‍ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം . ലോകമെമ്പാടുമുള്ള 4100 ബിഗ്‌സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആദ്യദിനത്തില്‍ മാത്രം ആകെ 16000 പ്രദര്‍ശനങ്ങള്‍ ഉണ്ടാകും.

പ്രീ-റിലീസ് ബുക്കിംഗ് വഴി മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടി എന്ന നിര്‍മാതാക്കള്‍ അറിയിച്ചു കഴിഞ്ഞു.

കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യും. ഫാന്‍സ് ഷോകളിലും റെക്കോര്‍ഡ് സൃഷ്ടിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ വരവ്.ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രദര്‍ശനം. ലോകമെമ്പാടുമായി ആയിരം ഫാന്‍സ് ഷോ ഉണ്ടാകും.

ബോളിവുഡിലെയും കോളിവുഡിലെയും ടോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ക്ക് മാത്രം ലഭിക്കാറുള്ള തിയറ്റര്‍ കൗണ്ട് ആണ് ആഗോള തലത്തില്‍ മരക്കാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാള ചിത്രം ഇത്രയും തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു എന്നതും പുതിയ ഒരു കാര്യമാണ്. റെക്കോര്‍ഡ് കളക്ഷന്‍ തന്നെ ചിത്രം ആദ്യദിനം നേടും എന്നത് ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :