'എന്റെ കുട്ടന്‍ തമ്പുരാന് വേഷവിധാനങ്ങള്‍ ഒരുക്കി';പ്രശസ്ത വസ്ത്രാലങ്കാര കലാകാരന്‍ നടരാജന്റെ ഓര്‍മ്മകള്‍ മനോജ് കെ ജയന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (14:53 IST)

മലയാള സിനിമയിലെ ആദ്യകാല കോസ്റ്റ്യൂം ഡിസൈനര്‍ നടരാജന്‍ അന്തരിച്ചു.സംവിധായകന്‍ ഹരിഹരന്റെ ചിത്രങ്ങളിലായിരുന്നു അദ്ദേഹം കൂടുതലും പ്രവര്‍ത്തിച്ചിട്ടുള്ളത്. എണ്ണൂറോളം സിനിമകളുടെ ഭാഗമായി. 'ഒരു വടക്കന്‍ വീരഗാഥ' എന്ന സിനിമയിലൂടെ വസ്ത്രാലങ്കാരത്തിനു ദേശീയ പുരസ്‌കാരം നേടി. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് നടന്‍ മനോജ് കെ ജയന്‍.

മനോജ് കെ ജയന്റെ വാക്കുകള്‍

നടരാജണ്ണന്‍ ആദരാജ്ഞലികള്‍മലയാള സിനിമയിലെ ഏറ്റവും സീനിയര്‍ most costumer,ഹരിഹരന്‍ സാറിന്റെ permanent Costumer, വടക്കന്‍ വീരഗാഥയിലൂടെ ദേശീയ പുരസ്‌കാരം,എന്റെ കുട്ടന്‍ തമ്പുരാന് വേഷവിധാനങ്ങള്‍ ഒരുക്കി
പിന്നെ പരിണയവും,പഴശ്ശിരാജയും അങ്ങനെ നൂറു കണക്കിന് സിനിമകള്‍,പ്രണാമം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :