മഞ്ജുവിന്‍റെ കഴുത്തിലെ ആ മഞ്ഞ സ്റ്റിക്കർ സർജറിയല്ല; ആശങ്കകൾക്ക് വിരാമം
ഭാവന നായികയായി എത്തിയ ‘അനോമി’ എന്ന സിനിമയുടെ പ്രദർശനം കാണാൻ എത്തിയപ്പോഴാണ് താരത്തിന്റെ കഴുത്തിന് പിന്നിലായി ഒട്ടിച്ചിരുന്ന സ്റ്റിക്കർ ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്
Manju Warrier
മഞ്ജുവിന് വല്ല ശസ്ത്രക്രിയയും കഴിഞ്ഞോ? വേറെ വല്ല ആരോഗ്യപ്രശ്നങ്ങളും ഉണ്ടോ.. അങ്ങനെ പലവിധം ചോദ്യങ്ങള്‍. എന്നാലിപ്പോള്‍ ആരാധകരുടെ ആശങ്കള്‍ക്ക് വിരാമമായിരിക്കുകയാണ്. ഇത് ശസ്ത്രക്രിയയുടെ അടയാളമല്ലെന്നും 'മോഷൻ സിക്ക്നെസ് പാച്ച്' ആണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകർ ആശ്വാസത്തിലാണ്.
മഞ്ജു വാര്യർ ഉപയോഗിച്ചത് മോഷൻ സിക്ക്നസ് പാച്ച് ആണ്. ദീർഘദൂര യാത്രകളിലോ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തലകറക്കവും ഛർദ്ദിയും (Motion Sickness) തടയാനുള്ള പാച്ച് ആണിത്. സാധാരണ വിമാനം, ബസ്, കപ്പല്‍ എന്നിവയില്‍ യാത്ര ചെയ്യുമ്പോഴാണ് ഇത് ഉപയോഗിക്കാറുള്ളത്. കഴുത്തിലോ ചെവിക്കു പിറകിലോ ഒക്കെയാണ് ഇത് ഒട്ടിക്കാറ്. ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.