ദര്‍ശന,നിങ്ങളുമായി വീണ്ടും വര്‍ക്ക് ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നസീഫ് യൂസഫ് ഇസുദ്ദീന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (17:27 IST)

ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് 'ഇരുള്‍'. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അലക്‌സ്, ഉണ്ണി എന്നീ കഥാപാത്രങ്ങളെയാണ് സൗബിന്‍, ഫഹദ് എന്നിവര്‍ അവതരിപ്പിച്ചത്. അര്‍ച്ചന പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദര്‍ശന രാജേന്ദ്രനെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍. ഇനിയും നടിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

'ആരാണ് അര്‍ച്ചനയെ അവതരിപ്പിക്കുക എന്നത് ആദ്യ ദിവസം മുതല്‍ ഒരു വലിയ ചോദ്യമായിരുന്നു. ഒരു കഥാപാത്രമെന്ന നിലയില്‍ അര്‍ച്ചന വളരെയധികം ഹെവി ലിഫ്റ്റിംഗ് നടത്തുന്നു, അതുപോലെ തന്നെ അലക്‌സും ഉണ്ണിയും തമ്മിലുള്ള ബാലന്‍സ്. ദര്‍ശന അത് എളുപ്പത്തിലും അനായാസമാക്കി. നന്ദി ദര്‍ശന രാജേന്ദ്രന്‍.നിങ്ങളുമായി വീണ്ടും പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആലിംഗനങ്ങളും സ്‌നേഹവും'- നസീഫ് യൂസഫ് ഇസുദ്ദീന്‍ കുറിച്ചു.

ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തുവന്ന ചിത്രം ഒരു മിസ്റ്ററി-ത്രില്ലര്‍ ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :