'കാതല്‍' തിരക്കില്‍ മമ്മൂട്ടി, ലൊക്കേഷന്‍ വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 നവം‌ബര്‍ 2022 (09:10 IST)
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതല്‍ ഒരുങ്ങുകയാണ്.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോയാണ് തരംഗമാക്കുന്നത്.

മമ്മൂട്ടി കമ്പനി തന്നെയാണ് സെറ്റില്‍ നിന്നുള്ള വീഡിയോ പുറത്ത് വിട്ടത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കാറില്‍ മടങ്ങുന്ന മെഗാസ്റ്റാറിനെയാണ് കാണാനായത്. ലൊക്കേഷനില്‍ തന്നെ കാണാന്‍ പറ്റിയവരെ കാണിച്ചശേഷം സ്വയം ഡ്രൈവ് ചെയ്താണ് താരം പോകുന്നത്.
റോഷാക്കിന് പിന്നാലെ മമ്മൂട്ടി കമ്പനിയുടെ നന്‍പകല്‍ നേരത്തു മയക്കവും വൈകാതെ റിലീസ് ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :