മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ജ്യോതിക എത്തി; ഹൃദയം തൊടാന്‍ കാതല്‍

രേണുക വേണു| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2022 (12:28 IST)

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ജ്യോതിക കേരളത്തിലെത്തി. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നത്. കാതല്‍ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. കാതല്‍ സെറ്റില്‍ ജ്യോതിക എത്തിയതിന്റെ ചിത്രങ്ങള്‍ മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവരുടേതാണ് കാതലിന്റെ തിരക്കഥ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :