1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Vallyettan Re release

വല്യേട്ടന്‍ 4K യില്‍ പുതിയ ട്രയിലര്‍ എത്തി, 29ന് പ്രദര്‍ശനത്തിനെത്തും

Mammootty
പൗരുഷത്വത്തിന്റെ പാരമ്യതയിലൂടെ ഷാജി കൈലാസും - രഞ്ജിത്തും അവതരിപ്പിച്ച് പ്രേഷക പ്രശംസ നേടിയ അറയ്ക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രം പുതിയ ശബ്ദ , ദൃശ്യവിസ്മയത്തോടെ എത്തുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയും അനില്‍ അമ്പലക്കരയും ചേര്‍ന്നു നിര്‍മ്മിച്ച വല്യേട്ടന്‍ എന്ന ചിത്രം 4K ഫോര്‍മാറ്റില്‍ നവംബര്‍ ഇരുപത്തിയൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു കയാണ്. ഈ ചിത്രത്തിന്റെ പ്രദര്‍ശനത്തിനോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്ന ട്രയിലറില്‍ പൗരുഷത്ത്വത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലുള്ള മാധവനുണ്ണിയുടെ മികച്ച പ്രകടനങ്ങള്‍ ഏവരേയും ആവേശം കൊള്ളിക്കാന്‍ പോന്നതായിരിക്കും.
 
മാധവനുണ്ണിയെത്തേടിയെത്തുന്ന ഒരു സ്ത്രീയിലൂടെ തുടങ്ങുന്ന ട്രയിലര്‍, പിന്നെക്കാണുന്നത് പൊലീസ് സ്റ്റേഷന്റെ മുന്നില്‍ ബെന്‍സു കാറില്‍ വന്നിറങ്ങുന്ന മാധവനുണ്ണിയിലൂടെയാണ്. പൊലീസ് സ്റ്റേഷനില്‍ പാറാവുകാരനോട് കയര്‍ക്കുന്ന മാധവനുണ്ണി അത്രമാത്രം പ്രേകകരെ ആവേശം കൊള്ളിക്കുന്നു. ഇത്തരം നിരവധി ജീവിത ഗന്ധിയായ മുഹൂര്‍ത്തങ്ങളിലൂടെ ഉരിത്തിരിയുന്ന വല്യേട്ടന്‍ വീണ്ടും എത്തുമ്പോള്‍  അത് മലയാള സിനിമയുടെ വസന്തകാലത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയായിരിക്കും.
 
മാധവനുണ്ണിയെ മമ്മൂട്ടി ഭദ്രമാക്കുമ്പോള്‍ നായികയായി എത്തുന്നത് ശോഭനയാണ്. മനോജ്. കെ. ജയന്‍, സായ് കുമാര്‍, സിദ്ദിഖ്, വിജയകുമാര്‍, കലാഭവന്‍ മണി, എന്‍.എഫ് വര്‍ഗീസ്, സുധീഷ് , പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകര്‍ന്നിരിക്കുന്നു.
അടുത്ത ലേഖനം
മമ്മൂട്ടിയും മോഹൻലാലും സൈഡ് പ്ലീസ്; തൊട്ടതെല്ലാം പൊന്നാക്കുന്ന ബേസിൽ