1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Thrikkakara by Election voting

ബൂത്തില്‍ ക്യൂ നില്‍ക്കാതെ മമ്മൂട്ടി വോട്ട് ചെയ്തു; കാരണം ഇതാണ്

Mammootty Thrikkakara by Election voting
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ട് ചെയ്തു. പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളില്‍ എത്തിയാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തത്. മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതോടെ പോളിങ് ബൂത്തില്‍ ആളുകള്‍ തടിച്ചുകൂടി. ക്യൂ നില്‍ക്കാതെയാണ് മമ്മൂട്ടി വോട്ട് ചെയ്തത്. സീനിയര്‍ സിറ്റിസണ്‍ ആയതിനാലാണ് മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ വരി നില്‍ക്കേണ്ട ആവശ്യം ഇല്ലാത്തത്. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടിക്ക് ഇപ്പോള്‍ 70 വയസ്സ് കഴിഞ്ഞു. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടിങ്ങില്‍ വരി നില്‍ക്കേണ്ട ആവശ്യമില്ല.
 
അടുത്ത ലേഖനം
നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഗോപി സുന്ദറിനൊപ്പം അമൃത; ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയതിന്റെ വീഡിയോ വൈറല്‍