അനുബന്ധ വാര്‍ത്തകള്‍
- ആ സീൻ മമ്മൂക്ക ചെയ്യുമോ എന്ന് സംശയിച്ചു, എല്ലാവരെയും അമ്പരപ്പിച്ച് ഒറ്റ ടേക്കിൽ കാര്യം കഴിഞ്ഞു: ശ്വേത മേനോൻ
- വാട്സ്ആപ്പ് തട്ടിപ്പിന് ഇരയായി; 45000 രൂപ നഷ്ടമായി, കാശില്ലാത്തതിനാല്‍ കൂടുതൽ കൊടുത്തില്ലെന്ന് അമൃത സുരേഷ്
- ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ
- സിനിമാ പ്രേമികളുടെ ഇഷ്ട സ്ഥലം, സൗത്ത് ഇന്ത്യയിലെ ആ സ്ഥലത്ത് ശരിക്കും പ്രേതബാധയുണ്ട്: കാജോൾ
- Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ
'ചോദിച്ചപ്പോൾ പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്ന് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു, കാലം തട്ടിത്തെറിപ്പിച്ചു': ആ നടനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
മലയാള സിനിമയ്ക്ക് ആ നഷ്ടം നികത്താന്‍ സാധിക്കാത്തതാണെന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും ഓര്‍മ്മിപ്പിക്കുന്നു.
Mammootty
മണിക്ക് സിനിമയിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. മമ്മൂട്ടിയുമായി മണി അടുത്ത ബന്ധമാണ് ഉണ്ടാക്കിയത്. ഒരിക്കല്‍ സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ മണിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ചുമൊക്കെ മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷെ കാലം തട്ടിപ്പറിച്ചു കൊണ്ടു പോയി എന്നാണ് ആ മരണത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നത്.
'ആള്‍ക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കും വിധം നാടന്‍ പാട്ടുകളെ ശക്തമായി അവതരിപ്പിച്ചതില്‍ മണിയ്ക്ക് വലിയ പങ്കുണ്ട്. ഒരുപാട് പാട്ടുകള്‍ മണി തേടിപ്പിടിച്ചു കണ്ടെത്തി അവതരിപ്പിച്ചു. അറിയാവുന്നവരെക്കൊണ്ടെല്ലാം എഴുതിച്ചു. സ്വന്തമായൊരു ഗായകസംഘമുണ്ടാക്കി. വിദേശരാജ്യങ്ങളില്‍ നമ്മുടെ നാട്ടുകാര്‍ക്കൊപ്പം മലയാളം അറിയാത്തവര്‍ പോലും മണിയുടെ പാട്ടിനൊത്ത് ചുവടുവെക്കുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.'' എന്നാണ് മമ്മൂട്ടി പറയുന്നത്.
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്. ''അവസാന കാലത്ത് മണിയെ ക്ഷീണിതനായി കണ്ടപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകളെന്തെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നു. പുതിയ സിനിമയ്ക്കുള്ള ഡയറ്റിങ്ങാണെന്നായിരുന്നു മണിയുടെ ചിരിച്ചു കൊണ്ടുള്ള മറുപടി. മണി ഇത്രപെട്ടെന്ന് പോകേണ്ട ഒരാളല്ല. പക്ഷെ കാലം തട്ടിപ്പറിച്ചു കൊണ്ടു പോയി. നമുക്ക് കാണികളായി നില്‍ക്കാനേ കഴിയൂ'' എന്നാണ് മമ്മൂട്ടി പറഞ്ഞത്.