രാത്രി കള്ളനും പകല്‍ സൈക്കിള്‍ മെക്കാനിക്കും,നന്‍പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ജനുവരി 2022 (14:55 IST)

ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം റിലീസിന് ഒരുങ്ങുകയാണ്. സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.

ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയെ കാണാനായത്.പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :