കൊവിഡ് പ്രതിസന്ധിക്കിടെ മഞ്ജു വാര്യർ- മമ്മൂട്ടി ചിത്രം പ്രീ‌സ്റ്റിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

അഭിറാം മനോഹർ| Last Modified ശനി, 10 ഒക്‌ടോബര്‍ 2020 (08:37 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- ചിത്രം ദ പ്രീസ്റ്റിന്റെ ചിത്രീകരണം പൂർത്തിയായി. സെപ്‌റ്റംബർ 21നായിരുന്നു പ്രീസ്റ്റിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. ഷൂട്ടിംഗ് പൂർത്തിയായ വിവരം സംവിധായകൻ ജോഫിൻ ടി ചാക്കോയാണ്
സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ്ങ്. നിഖില വിമൽ, സാനിയ ഇയപ്പൻ, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിങ്ങനെ വലിയ താരനിര തന്നെ അണിനിരക്കുന്ന പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലറാണ്. രാഹുൽ രാജാണ് ചിത്രത്തിൻറെ സംഗീത സംവിധായകൻ. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :