സിനിമാ മോഹിയായ ആ ഇരുപത് വയസ്സുകാരന്‍, ഇന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (08:58 IST)
സിനിമാമോഹവുമായി എത്തിയ മെലിഞ്ഞ് ഉയരമുള്ള ഇരുപത് വയസ്സുകാരന്‍ പയ്യന്‍, ഇന്ന് മലയാള സിനിമയുടെ മെഗാസ്റ്റാര്‍. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അഭിനയ മോഹവുമായി എത്തിയ ആ ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ പഴയ ഓര്‍മ്മകളിലേക്ക് തിരിച്ചു നടന്നു. കോവിഡ് കാലത്ത് സിനിമ തിരക്കുകള്‍ ഒന്നും ഇല്ലാതെ ആയപ്പോള്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പതിയെ സജീവമായി.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോ ആരോ ഒരാള്‍ കളര്‍ ചെയ്തു. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് മെഗാസ്റ്റാര്‍ അധികമാരും കാണാത്ത ഈ അപൂര്‍വ്വ ചിത്രം പങ്കുവെച്ചത്.
വന്‍ വിജയമായി മാറിയ സിനിമയില്‍ സത്യനും നസീറും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. 1971-ല്‍ റിലീസ് ചെയ്ത സിനിമ തകഴിയുടെ ഇതേ പേരിലുള്ള നോവലിന് ചലച്ചിത്രാവിഷ്‌കാരം നല്‍കിയത് കെ.എസ്. സേതുമാധവന്‍ ആയിരുന്നു. എം.ഓ. ജോസഫ് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.