1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty about his Fathers Death

അന്ന് മുതല്‍ മരണത്തെ കുറിച്ച് ആലോചിച്ചു തുടങ്ങി, മാനസികമായി മമ്മൂട്ടി തളര്‍ന്നത് ആ സംഭവത്തോടെ

Mammootty
എല്ലാ വിഷയങ്ങളിലും വളരെ ബോള്‍ഡ് ആയി ഇടപെടുന്ന താരമാണ് മമ്മൂട്ടി. മലയാള സിനിമയുടെ വല്യേട്ടന്‍ എന്നാണ് മമ്മൂട്ടിയെ വിളിക്കുന്നത് തന്നെ. എന്നാല്‍, മമ്മൂട്ടിയെ ജീവിതത്തില്‍ ഏറ്റവും തളര്‍ത്തിയത് വാപ്പയുടെ വിയോഗമാണ്. വാപ്പയുടെ മരണം തന്നെ എത്രത്തോളം തളര്‍ത്തിയെന്ന് മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 
മരണത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 'വാപ്പയുടെ വിയോഗത്തിനു ശേഷമാണ് മരണത്തെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. ചെറുപ്പത്തില്‍ വാപ്പയുടെ സഹോദരനെയും ഏറ്റവും അടുത്ത ആളുകളെയും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍, വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. പെട്ടന്നായിരുന്നു വാപ്പയുടെ മരണം. അതിനുശേഷമാണ് മരണത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്,' മമ്മൂട്ടി പറഞ്ഞു. 
 
അടുത്ത ലേഖനം
അന്ന് കലാഭവന്‍ മണിക്ക് പിന്നില്‍ നിന്ന് എത്തിനോക്കി; ഇന്ന് മലയാളത്തിലെ തിരക്കുള്ള താരം