അന്ന് കലാഭവന്‍ മണിക്ക് പിന്നില്‍ നിന്ന് എത്തിനോക്കി; ഇന്ന് മലയാളത്തിലെ തിരക്കുള്ള താരം

രേണുക വേണു| Last Modified ഞായര്‍, 27 ജൂണ്‍ 2021 (20:08 IST)

വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജയസൂര്യ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ ജയസൂര്യ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും ഓടിനടന്ന് ചെയ്തു. കാരണം, സിനിമയോട് അത്രത്തോളം പാഷനായിരുന്നു ജയസൂര്യയ്ക്ക്. ഒടുവില്‍ മലയാള സിനിമയിലെ സൂപ്പര്‍താര പദവിയിലേക്ക് ജയസൂര്യ വളര്‍ന്നു. ഒരു ലക്ഷ്യത്തിനുവേണ്ടി പ്രതീക്ഷ കൈവിടാതെ നിരന്തരം പരിശ്രമിച്ചാല്‍ അത് നേടിയെടുക്കാമെന്നതിന്റെ നേര്‍സാക്ഷ്യമാണ് ജയസൂര്യ.

ജയസൂര്യയുടെ പഴയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ശങ്കറാണ് ഈ ചിത്രം പങ്കുവച്ചത്. 'ഒരിക്കലും പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോല്‍പ്പിക്കുക പ്രയാസമാണ്,' എന്ന ക്യാപ്ഷനോടെയാണ് രഞ്ജിത്ത് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.
അഞ്ചരക്കല്യാണം സിനിമയുടെ ലൊക്കേഷനില്‍ സ്‌ക്രിപ്റ്റ് വായിക്കുന്ന കലാഭവന്‍ മണിയെ നോക്കിനില്‍ക്കുന്ന ജയസൂര്യയുടെ ചിത്രമാണിത്. അണിയറക്കാരുടെ സമീപം നിന്ന് കലാഭവന്‍ മണി സ്‌ക്രിപ്റ്റ് വായിക്കവേ പുറകിലായിട്ടാണ് ജയസൂര്യ നില്‍ക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തല എത്തിച്ചുനോക്കുകയാണ് ജയസൂര്യ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :