മമ്മൂക്ക വഴക്ക് പറയും, എന്നാല്‍ സ്‌നേഹം വന്നാല്‍... പൃഥ്വിരാജ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 18 ജൂണ്‍ 2022 (10:56 IST)

കുട്ടിക്കാലം മുതലേ മമ്മൂട്ടിയുടെ വീടും വീട്ടുകാരുമായി പൃഥ്വിരാജിന് അടുത്ത ബന്ധമുണ്ട്.താന്‍ കൂടുതല്‍ സമയം ചിലവഴിച്ചിട്ടുള്ള മറ്റൊരു നടന്റെ വീട് മമ്മൂക്കയുടേതാണെന്ന് പൃഥ്വി പറഞ്ഞിട്ടുമുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മമ്മൂക്കയുടെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് ഭക്ഷണം വിളമ്പി തരാറുള്ളതെന്നും അദ്ദേഹം ദേഷ്യം വന്നാല്‍ വഴക്ക് പറയും എന്നും സ്‌നേഹം വന്നാല്‍ അതുപോലെ നമ്മളെ ഇരുത്തി ഭക്ഷണം തന്നിട്ടേ മമ്മൂക്ക ഭക്ഷണം കഴിക്കാറുള്ളൂവെന്നും പൃഥ്വിരാജ് പറയുന്നു.

'മമ്മൂക്ക ദേഷ്യം വന്നാല്‍ വഴക്ക് പറയും എന്നാല്‍ സ്‌നേഹം വന്നാല്‍ അതുപോലെ നമ്മളെ ഇരുത്തി ഭക്ഷണം തന്നിട്ടേ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയുള്ളൂ. ഇന്നും നടക്കുന്ന കാര്യങ്ങളാണ്. മമ്മൂക്കയുടെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് ഭക്ഷണം വിളമ്പി തരാറുള്ളത്. ഭയങ്കര ആത്മാര്‍ത്ഥതയുള്ള ഒരു മനുഷ്യനാണ് മമ്മൂക്ക'- പൃഥ്വിരാജ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :