അജിത് നായകനായെത്തുന്ന എകെ61 ഷൂട്ടിങ്ങ് ആരംഭിച്ചു, ചിത്രത്തിൽ നായികയാകുന്നത് മഞ്ജു വാര്യർ

അഭിറാം മനോഹർ| Last Modified വെള്ളി, 17 ജൂണ്‍ 2022 (15:43 IST)
അജിത്കുമാർ നായകനായെത്തുന്ന എകെ 61 സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. വലിമൈയുടെ വിജയത്തിന് ശേഷം എച്ച് വിനോദ്,അജിത് കുമാർ, ബോണി കപൂർ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. പുനെയിൽ ആരംഭിച്ച ഷൂട്ടിങ്ങിൽ വൈകാതെ തെന്നെ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

വെട്രിമാരൻ ചിത്രമായ അസുരന് ശേഷം മഞ്ജു വാര്യർ അഭിനയിക്കുന്ന രണ്ടാമത് ചിത്രമാകും എകെ 61. സന്തോഷ് ശിവൻ്റെ സംവിധാനത്തിലിറങ്ങിയ ജാക് ആൻഡ് ജിൽ ആണ് മഞ്ജു വാര്യരുടെ പുറത്തിറങ്ങിയ അവസാന സിനിമ. മഞ്ജുവിൻ്റെ അടുത്ത ചിത്രമായ വെള്ളരിപട്ടണം റിലീസിനായി കാത്തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :