അനുബന്ധ വാര്‍ത്തകള്‍
- ആർആർആറോ ബാഹുബലിയോ അല്ല, ഒടിടിയിൽ ഏറ്റവും കൂടുതൽ പേർ കണ്ട തെലുങ്ക് സിനിമ
- നായകൻ ഇടപെട്ട് മറ്റൊരു നായികയ്ക്കായി എന്നെ പുറത്താക്കി, സിനിമ ഒഴിവാക്കി പഠിക്കാൻ തീരുമാനിച്ചിരുന്നു : പ്രിയങ്ക ചോപ്ര
- ദക്ഷിണേന്ത്യൻ താരങ്ങൾ ബോളിവുഡിൽ നേരിടുന്നത് അവഗണനയും വിവേചനവും തുറന്ന് പറഞ്ഞ് രജീന കസ്സാൻഡ്ര
- തെരഞ്ഞെടുപ്പിന് മുന്‍പായി 'ജനനായകന്' എത്തില്ല: വിജയ് ചിത്രത്തിന്റെ റിലീസില്‍ അനിശ്ചിതത്വം നീളുന്നു
- തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന ത്രില്ലര്‍; സമീനയുടെ വയറ്റില്‍ സ്വര്‍ണമാലയ്ക്കൊപ്പം കമ്മലും
പൃഥ്വി 2 സിനിമകൾ ചെയ്യും, ഒന്ന് അന്യഭാഷയിൽ, മറ്റൊന്നിന് തിരക്കഥയെഴുതുന്നത് ഇന്ദ്രജിത്: മല്ലിക സുകുമാരൻ
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 2 സിനിമകള്‍ വരാനിരിക്കുന്നുവെന്ന് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. ഇന്ദ്രജിത്താണ് ഇതില്‍ ഒരു സിനിമയുടെ സ്ക്രിപ്റ്റ് ഒരുക്കുന്നതെന്നും ഒരു സിനിമ അന്യഭാഷയിലാകും പൃഥ്വി സംവിധാനം ചെയ്യുകയെന്നും മല്ലിക സുകുമാരന്‍ പറയുന്നു.
രാജുവിന്റെ സംവിധായകനെന്ന നിലയിലുള്ള സിനിമ പണിപ്പുരയിലാണ്. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ സസ്പെന്‍സ് പോവില്ലെ. ഇന്ദ്രന്റെ സ്ക്രിപ്റ്റും കാര്യങ്ങളുമൊക്കെ കഴിഞ്ഞു. അതിനിടയിലാണ് 2 ഹിന്ദി സിനിമകള്‍ വന്നത്. 2 സിനിമകള്‍ പൃഥ്വി ഉടന്‍ തന്നെ സംവിധാനം ചെയ്യും. ഒന്ന് അന്യഭാഷ സിനിമയായിരിക്കും. മലയാളത്തിലാകും ആദ്യം സിനിമ ചെയ്യുക. മല്ലിക സുകുമാരന്‍ പറഞ്ഞു.
സംവിധായകനെന്ന നിലയില്‍ ലൂസിഫര്‍,എമ്പുരാന്,ബ്രോ ഡാഡി എന്നീ സിനിമകളിലൂടെ പൃഥ്വി തന്റെ കഴിവ് തെളിയിച്ചതാണ്. ലൂസിഫര്‍ ബ്ലോക്ക്ബസ്റ്ററായപ്പോള്‍ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കിയ ബ്രോ ഡാഡിയും വിജയമായി മാറിയിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെങ്കിലും ലൂസിഫര്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയ സിനിമയായിരുന്നു.