ആദ്യം കിട്ടിയ ശമ്പളം 1200 രൂപ,മറ്റ് താരങ്ങളെക്കാള്‍ വളരെ ചുരുങ്ങിയ തുകയാണ് വാങ്ങുന്നത്:ഷൈന്‍ ടോം ചാക്കോ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2022 (12:04 IST)
വലിപ്പ ചെറുപ്പം ഇല്ലാതെ സിനിമയിലെ ഏത് വേഷം ചെയ്യുവാനും ഷൈന്‍ ടോം ചാക്കോ തയ്യാറാണ്. സിനിമയില്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും താരത്തെ കാണാന്‍ ആകുന്നതും അതിനാലാണ്. പൈസയെക്കാള്‍ കൂടുതല്‍ പ്രധാനം വര്‍ക്കിനാണെന്നും ജോലിയാണ് ആദ്യം വേണ്ടതെന്നും ഷൈന്‍ പറയുന്നതും അതിനാലാണ്.

ജോലിയില്‍ സ്ഥിരപ്പെടലാണ് വേണ്ടത്. അതിന് ശേഷമാണ് വേതനത്തെ പറ്റി ചിന്തിക്കേണ്ടതെന്നും ഷൈന്‍ ഭാരത സര്‍ക്കസിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ പറഞ്ഞു.

'സിനിമയിലെത്തി പത്തിരുപത് കൊല്ലമായി.എനിക്ക് ആദ്യം കിട്ടിയ ശമ്പളം 1200 രൂപയാണ്. ഇപ്പോള്‍ കിട്ടുന്നതും അതും തമ്മില്‍ വളരെ വലിയ വ്യത്യാസം ഉണ്ട്. എന്നിരുന്നാലും മറ്റ് താരങ്ങളെക്കാള്‍ വളരെ ചുരുങ്ങിയ തുകയാണ് ഞാന്‍ വാങ്ങുന്നത്. ഞാന്‍ പറയുന്നതിനെക്കാള്‍ ചെറിയ തുകയാണ് കിട്ടാറുമുള്ളത്. കാശിന് വേണ്ടി ഒരു വര്‍ക്ക് കളയാന്‍ ഞാന്‍ അനുവദിക്കാറില്ല'-ഷൈന്‍ പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :