ഫഹദിന്റെ 'മലയന്‍കുഞ്ഞ്' തിയറ്ററുകളിലേക്ക് ഇല്ല, ഓണത്തിന് ഡയറക്ട് ഒടിടി റിലീസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ജൂലൈ 2022 (17:57 IST)
ഫഹദിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'മലയന്‍കുഞ്ഞ്'.നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങളണ് പുറത്തു വരുന്നത്.

ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും സിനിമ എത്തുക.രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.ഓണത്തിനാകും സിനിമയുടെ റിലീസ്.എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :