നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം ഒ.ടി.ടി റിലീസിന്, നെറ്റ്ഫ്‌ലിക്‌സിൽ ചിത്രം കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 ജൂണ്‍ 2022 (12:55 IST)

വിവേക് അത്രേയ സംവിധാനം ചെയ്ത 'അണ്ടേ സുന്ദരാനികി' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.നെറ്റ്ഫ്‌ളിക്‌സിൽ ജൂലൈ 8ന് ചിത്രം പ്രദർശനത്തിനെത്തും.

ജൂൺ 10ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

സുന്ദറും ലീലയും അവരുടെ മനോഹരമായ പ്രണയം നിറഞ്ഞ കഥയുമാണ് നസ്രിയുടെ തെലുങ്ക് ചിത്രം 'ആഹാ സുന്ദര' പറഞ്ഞത്.

നാനിയുടെ 28ാം ചിത്രമാണിത്. വിവേക് ആത്രേയയാണ് സംവിധാനം. സൂരരൈ പോട്രിന്റെ ഛായാഗ്രഹകൻ നികേത് ബോമ്മിയാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുന്നത്.രവിതേജ ഗിരിജാല എഡിറ്റിംഗും നിർവഹിക്കുന്നു.വിവേക് സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :