കാത്തിരിപ്പ് അവസാനിച്ചു !ആര്‍ റഹ്‌മാന്‍ സംഗീതത്തില്‍ എത്തുന്ന മലയാള ഗാനം,'മലയന്‍കുഞ്ഞ്' പ്രമോ വീഡിയോ

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 12 ജൂലൈ 2022 (11:59 IST)

മലയാള സിനിമ പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ചു.'യോദ്ധ'യ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന മലയാള സിനിമാഗാനം ഇന്ന് എത്തും. മലയന്‍കുഞ്ഞ് പ്രമോ വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.


'ചോലപെണ്ണെ' എന്ന് തുടങ്ങുന്ന പ്രേമം വീഡിയോയാണ് പുറത്തുവന്നത്.വിനായക് ശശികുമാര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.വിജയ് യേശുദാസ് പാടിയ ഗാനം ഇന്ന് എത്തും.

സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് മഹേഷ് നാരായണന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ രജീഷ വിജയന്‍ ആണ് നായിക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :