ഒ.ടി.ടിയില്‍ ഒന്നിച്ച് എത്തും ദുല്‍ഖറും മഞ്ജുവും, ഒരേ ദിവസം പ്രദര്‍ശനത്തിനെത്തുന്ന 2 വലിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (12:48 IST)

മാര്‍ച്ച് 18ന് രണ്ട് വലിയ മലയാള ചിത്രങ്ങളാണ് ഒ.ടി.ടിയില്‍ എത്തുന്നത്. അക്കൂട്ടത്തില്‍ ആദ്യം റിലീസ് പ്രഖ്യാപിച്ചത് മഞ്ജുവിന്റെ ലളിതം സുന്ദരമാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തും. ഇനി 10 ദിവസം മാത്രം ബാക്കി നില്‍ക്കെ നിര്‍മ്മാതാക്കള്‍ ട്രെയിലര്‍ പുറത്ത് വിട്ടു.
ദുല്‍ഖറിന്റെ സല്യൂട്ടും മാര്‍ച്ച് 18നാണ് പ്രദര്‍ശനത്തിന് എത്തുന്നത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ തന്നെയാണെന്ന് ഉറപ്പു നല്‍കി ട്രെയിലര്‍.അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി ദുല്‍ഖര്‍ വേഷമിടും. ട്രെയിലര്‍ കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :