ദുല്‍ഖര്‍ ആരാധകര്‍ക്ക് നിരാശ; സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല !

രേണുക വേണു| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (08:51 IST)

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്ക് നിരാശ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ചിരിക്കുന്ന 'സല്യൂട്ട്' തിയറ്ററുകളില്‍ റിലീസ് ചെയ്യില്ല.

ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. തിയതി പ്രഖ്യാപിച്ചിട്ടില്ല.

ദുല്‍ഖര്‍ സല്‍മാന്റെ സ്വന്തം നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ് സല്യൂട്ട് തിയറ്ററുകളിലെത്തിക്കുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :