ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മാളവിക മോഹനന്റെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (10:13 IST)

നടി മാളവിക മോഹനന്റെ 28-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സിനിമ സുഹൃത്തുക്കളും താരത്തിനെ രാവിലെ മുതലേ ആശംസകളുമായി എത്തി. 'പട്ടം പോലെ' എന്ന ചിത്രത്തില്‍ തുടങ്ങി വിജയുടെ മാസ്റ്റര്‍ വരെ എത്തി നില്‍ക്കുകയാണ് മാളവിക. നടിയെ കുറിച്ച് കൂടുതല്‍ അറിയാം.

ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ സ്വദേശി ആണെങ്കിലും വളര്‍ന്നതെല്ലാം മുംബൈ നഗരത്തില്‍ ആയിരുന്നു. അവിടെ തന്നെയായിരുന്നു പഠിച്ചതും. മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദം മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നാണ് എടുത്തത്.

നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു. നിലവില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചുവരികയാണ് നടി.മാരന്‍ എന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാക്കള്‍ ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു.

തെലുങ്കിലും തന്റെ വരവറിയിക്കാന്‍ ഒരുങ്ങുകയാണ് മാളവിക.വിജയ് ദേവരകൊണ്ടയുടെ തമിഴ്- തെലുങ്ക് ദ്വിഭാഷാചിത്രമായ 'ഹീറോ' ഒരുങ്ങുകയാണ്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :