ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആന്‍ അഗസ്റ്റിന്റെ പ്രായം അറിയാമോ?

രേണുക വേണു| Last Modified വെള്ളി, 30 ജൂലൈ 2021 (08:33 IST)

നടി ആന്‍ അഗസ്റ്റിന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍ അഗസ്റ്റിന്‍. ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ ആന്‍ അഗസ്റ്റിന്‍ മലയാളികളുടെ ഹൃദയം കീഴടക്കി. പിന്നീട് ശ്യാമപ്രസാദ് ചിത്രം ആര്‍ട്ടിസ്റ്റിലെ ഗായത്രി എന്ന കഥാപാത്രം അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു. ആര്‍ട്ടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ആന്‍ കരസ്ഥമാക്കി. 1989 ജൂലൈ 30 ന് ജനിച്ച ആന്‍ അഗസ്റ്റില്‍ ഇന്ന് തന്റെ 32-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. 2014 ല്‍ പ്രശസ്ത ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണിനെ ആന്‍ വിവാഹം കഴിച്ചു. ആറ് വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ 2020 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. അര്‍ജുനന്‍ സാക്ഷി, ത്രീ കിങ്‌സ്, ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലും ആന്‍ അഭിനയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :