രാംചരണിന്റെ നായികയാകാന്‍ കിയാര അദ്വാനി, പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനം

കെ ആര്‍ അനൂപ്| Last Modified ശനി, 31 ജൂലൈ 2021 (12:00 IST)

ബോളിവുഡ് താരസുന്ദരി കിയാര അദ്വാനിയുടെ ജന്മദിനമാണ് ഇന്ന്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും സഹപ്രവര്‍ത്തകരും രാവിലെ മുതലേ താരത്തിന് ആശംസകളുമായി എത്തി. ഈ പ്രത്യേക വേളയില്‍ നടിയുടെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. തെലുങ്ക് താരം രാം ചരണിനൊപ്പം അഭിനയിക്കാന്‍ നടി ഒരുങ്ങുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യ ചിത്രത്തില്‍ കിയാര നായികയാകുമെന്നാണ് വിവരം.

ആര്‍സി 15 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരിയിലായിരുന്നു ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'മഗധീര', 'നായക്' എന്നീ ചിത്രങ്ങളില്‍ ഇരട്ട വേഷത്തില്‍ രാം ചരണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
2022ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ തിരക്കിലാണ് രാം ചരണ്‍. ഒക്ടോബര്‍ 13 ന് ചിത്രം റിലീസ് ചെയ്യും.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷാ റിലീസിനായി കാത്തിരിക്കുകയാണ് കിയാര.ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ വേഷത്തിലാണ് സിദ്ധാര്‍ത്ഥ് എത്തുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :