ഡാന്‍സ് മാത്രമല്ല പാട്ടും ! വാലിബന്‍ ലിറിക്കല്‍ സോങ് വീഡിയോ വൈറല്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 നാണ് റിലീസ് ചെയ്യുക

രേണുക വേണു| Last Modified വെള്ളി, 29 ഡിസം‌ബര്‍ 2023 (18:53 IST)

മലൈക്കോട്ടൈ വാലിബനിലെ ലിറിക്കല്‍ സോങ് റിലീസ് ചെയ്തു. 'റ റ റക റക റ റ' എന്ന് തുടങ്ങുന്ന കിടിലന്‍ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന മോഹന്‍ലാലിനെയും ലിറിക്കല്‍ വീഡിയോയ്ക്കിടയില്‍ കാണിക്കുന്നുണ്ട്.

അതിഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കിലും ഈ ഗാനത്തെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. മോഹന്‍ലാലിന്റെ മാസ് ലുക്ക് ആരാധകരെ അതിശയിപ്പിക്കുകയാണ്. പി.എസ്.റഫീഖിന്റേതാണ് വരികള്‍. സംഗീതം പ്രശാന്ത് പിള്ള.




ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 നാണ് റിലീസ് ചെയ്യുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :