റിലീസ് പ്രഖ്യാപിച്ച് മേജര്‍, മേയ്ക്കിംഗ് വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (11:30 IST)

സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന മേജര്‍. അദിവി ശേഷ് നായകനായെത്തുന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തെ പല തവണ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. ഫെബ്രുവരി 11ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും.

മേയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടാണ് നിര്‍മാതാക്കളുടെ പുതിയ പ്രഖ്യാപനം.
സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജി മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് റിലീസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :