അവസാനവരവിനൊരുങ്ങി പ്രഫസർ, മണി ഹെയ്‌സ്റ്റ് സീസൺ അഞ്ചിന്റെ ട്രെയ്‌ലർ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Updated: ചൊവ്വ, 27 ജൂലൈ 2021 (12:41 IST)
ടെലിവിഷൻ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ മണി ഹെയ്സ്റ്റ് അഥവ ലാ കാസ ഡേ പാപ്പൽ. നാല് സീസണുകളിലായി എത്തിയ സീരീസിന് കേരളത്തിലടക്കം ഒട്ടേറെ ആരാധകരാണുള്ളത്. സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ ട്രെയ്‌ലർ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. ഓഗസ്റ്റ് 2 നാണ് ട്രെയ്‌ലർ എത്തുക.

അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് അഞ്ചാം സീസൺ പ്രേക്ഷകരിലെത്തുന്നത്. സീസണിന്റെ ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3നുമായിരിക്കും എത്തുക. സ്പാനിഷ് നെറ്റ്‍വര്‍ക്ക് ആയ ആന്‍റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച ലാ കാസ ഡേ പാപ്പലിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്‌ഫ്ലിക്‌സ് വാങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് കൂടുതൽ സീസണുകൾ മണി ഹേയ്‌സ്റ്റ് എന്ന പേരിൽ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :