റിലീസ് പ്രഖ്യാപിച്ച് സൂര്യയുടെ ജയ് ഭീം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:42 IST)

സൂര്യയുടെ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ജയ് ഭീം. സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ആമസോണ്‍ പ്രൈം വീഡിയോയിലൂടെ നവംബറില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തീയതി പ്രഖ്യാപിച്ചു. ദീപാവലി റിലീസായാണ് സിനിമയിലെത്തുന്നത്. നവംബര്‍ 2ന് സ്ട്രീമിംഗ് ആരംഭിക്കും.
സൂര്യയുടെ 39-ാമത്തെ സിനിമ കൂടിയാണിത്.കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ്.രജിഷ വിജയന്‍ നായികയായി വേഷമിടുന്നു.

ഒരുത്തന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജ്ഞാനവേല്‍.മണികണ്ഠനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രകാശ് രാജും മലയാളി നടി ലിജോമോള്‍ ജോസും ഈ ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :