കുടുംബ പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ 'മഹാറാണി' , ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:28 IST)
ഷൈന്‍ ടോം ചാക്കോയും റോഷന്‍ മാത്യുവും ഒന്നിക്കുന്ന ചിത്രമാണ് 'മഹാറാണി'. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.നല്ലൊരു ഫാമിലി ഡ്രാമ ചിത്രമാണെന്ന് സൂചന നിര്‍മ്മാതാക്കള്‍ നല്‍കി.

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു.രതീഷ് രവിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ലോകനാഥന്‍ ക്യാമറയും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :