1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Madhuram, Malayalam Official Trailer 2

സ്‌നേഹം ചേര്‍ത്ത് 'മധുരം' രണ്ടാമത്തെ ട്രെയിലര്‍, വീഡിയോ

Madhuram
മധുരം റിലീസിന് ഇനി രണ്ട് ദിവസം മാത്രം.ഡിസംബര്‍ 24 മുതല്‍ സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിക്കും. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിലെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവന്നു.ഈ ഹോസ്പിറ്റലുകള്‍ വിചാരിക്കുന്നതുപോലെ അല്ല കേട്ടോ.. ഇവിടെ എന്തും പറ്റും.. എന്ന് ഇന്ദ്രന്‍സ് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ അവസാനിപ്പിക്കുന്നത്.
ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രമാണ് മധുരം.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ശ്രുതി രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  
അടുത്ത ലേഖനം
മരക്കാറില്‍ കാണാത്ത രംഗം, സിനിമയില്‍ നിന്നും നീക്കം ചെയ്ത ഭാഗത്തില്‍ മോഹന്‍ലാലും, വീഡിയോ