ഇനി കളി കേരളത്തിന് പുറത്ത്, റിലീസ് തീയതി പ്രഖ്യാപിച്ചു, 'ഉടുമ്പ്' പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 ഡിസം‌ബര്‍ 2021 (09:16 IST)

ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. ഡിസംബര്‍ പത്തിന്ഉടുമ്പ് തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കേരളത്തിന് പുറത്തും ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. ഡിസംബര്‍ 17 മുതല്‍ കേരളത്തിനു പുറത്തുള്ള തിയറ്ററുകളിലും സിനിമ എത്തുമെന്ന് സെന്തില്‍ കൃഷ്ണ അറിയിച്ചു.















A post shared by Senthil Krishna (@senthil_krishna_rajamani_)

ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ഡാര്‍ക്ക് ത്രില്ലറില്‍ സസ്‌പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്.മലയാള സിനിമയില്‍ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടന്‍ ധര്‍മ്മജനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :