സാധാരണക്കാരുടെ തലയില്‍ ഇടിത്തീപോലെ പെട്രോള്‍ വില, തിരുവനന്തപുരം 104ലേക്ക്

ശ്രീനു എസ്| Last Modified വ്യാഴം, 15 ജൂലൈ 2021 (08:10 IST)
സാധാരണക്കാരുടെ തലയില്‍ ഇടിത്തീപോലെ പെട്രോള്‍ വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 35പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് വില 104 രൂപയിലേക്ക് കടക്കുകയാണ്. ഒരു ലിറ്റര്‍ പെട്രോളിന് 103.53 രൂപയായിട്ടുണ്ട്. ഡീസലിന് 96.47 രൂപയാണ് തിരുവനന്തപുരത്തെ വില.

അതേസമയം കൊച്ചിയില്‍ പെട്രോളിന് 101.66 രൂപയാണ് വില. കോഴിക്കോട് 102.30 രൂപയും വിലയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധന വില ഉയരുന്നത്. അതേസമയം പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. വര്‍ധനവ് മറ്റു ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനും കാരണമാകുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :