നിവിന്‍ പോളി ചിത്രത്തിന്റെ ബജറ്റ് വിചാരിച്ചതും കഴിഞ്ഞ് എവിടെയോ എത്തി, വിജയിച്ചേ തീരുവെന്ന സ്ഥിതിയാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

അഭിറാം മനോഹർ| Last Modified ഞായര്‍, 10 ഡിസം‌ബര്‍ 2023 (16:51 IST)
മലയാള സിനിമയില്‍ കത്തിനിന്ന താരമായിരുന്നെങ്കിലും സമീപകാലത്തായി ബോക്‌സോഫീസില്‍ വമ്പന്‍ വിജയങ്ങളൊന്നും തന്നെ സ്വന്തമാക്കാന്‍ നിവിന്‍ പോളിക്ക് സാധിച്ചിട്ടില്ല. അവസാന ചിത്രമായി പുറത്തിറങ്ങിയ ബോസ് ആന്‍ഡ് കോയും പരാജയമായതോടെ ഡിജോ ജോസ് ചിത്രത്തിലാണ് നിവിന്റെ പ്രതീക്ഷകളെല്ലാം. ലിസ്റ്റിന്‍ സ്റ്റീഫനാണ് സിനിമ നിര്‍മിക്കുന്നത്.

ഇപ്പോഴിതാ സിനിമയെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ മനസ് തുറന്നത്. സിനിമ വിജയിച്ചേ തീരുവെന്ന അവസ്ഥയിലാണെന്നും സിനിമയുടെ ബജറ്റ് വിചാരിച്ചതിലും മുകളില്‍ പോയാണ് നില്‍ക്കുന്നതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. 60 ദിവസത്തെ ഷൂട്ട് മാത്രമെ ഉണ്ടാകു എന്നാണ് ഡിജോ പറഞ്ഞത്. എന്നാല്‍ 130 ദിവസമാണ് ഷൂട്ട് പോയത്. എന്നെ സംബന്ധിച്ചിടത്തോളം ഈ സിനിമയായിരുന്നു ഞാന്‍ നിവിനെ വെച്ച് ചെയ്യേണ്ടത്. രാമചന്ദ്ര ബോസ് ആന്‍ഡ് കമ്പനിക്കായിരുന്നില്ല. ഡിജോ സിനിമയുടെ ബജറ്റ് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.അത്രയും എത്തിനില്‍ക്കുകയാണ്. സാധാരണ ഒരു സിനിമ 6070 ദിവസത്തിനുള്ളില്‍ തീരും ഇത് ഇപ്പോള്‍ തന്നെ 130 ദിവസമായി. ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :