കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 21 നവംബര്‍ 2023 (12:07 IST)
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. നിവിന്‍ പോളി നായകനായി എത്തുന്ന എന്‍പി 43ന് വേണ്ടി സിനിമ പ്രേമികള്‍ കാത്തിരിക്കുന്നതും അതിനാലാകാം.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കൂടെ ധ്യാന്‍ ശ്രീനിവാസനും ഉണ്ടാകും. ഒരു അപ്‌ഡേറ്റ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൈമാറി. 60 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാം എന്ന് വിചാരിച്ച സിനിമ ഇപ്പോള്‍ 130 ദിവസത്തോളമായി എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിലാണ് ചിത്രീകരണം. പ്രമേയം എന്താണെന്ന കാര്യത്തില്‍ അറിവില്ല.
ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുദീപ് എളമണാണ്. സംഗീതം ജേക്ക്‌സ് ബിജോയിയാണ്.