കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 27 നവംബര്‍ 2023 (12:19 IST)
'2018'ന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ഇത്തവണയും ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.എം.വി.കൈരളി എന്ന കപ്പലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കഥയാണ് പുത്തന്‍ ചിത്രം പറയാനിരിക്കുന്നത്. സംവിധായകന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തി.
നായകനായി നിവിന്‍ പോളി എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കും സിനിമയുടെ കഥ പറച്ചില്‍. 1979ല്‍ ഇരുപതിനായിരം ടണ്‍ ഇരുമ്പുമായി ഇന്ത്യയിലെ മര്‍ഗോവില്‍ നിന്ന് ജിബൂട്ടി വഴി ജര്‍മ്മനിയിലെ റോസ്റ്റോക്കിലേക്ക് പോയ കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ ചരക്ക് കപ്പല്‍ ആയിരുന്നു എംവി കൈരളി. 49 ജീവനക്കാരായിരുന്നു അന്ന് കപ്പലില്‍ ഉണ്ടായിരുന്നത്. പിന്നീട് ഈ കപ്പലിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ദുരൂഹ സാഹചര്യത്തില്‍ കാണാതായ കപ്പലിന്റെയും ജീവനക്കാരുടെയും കഥയായിരിക്കും സിനിമ പറയാനിരിക്കുന്നത്. 2024 ന്റെ രണ്ടാം പകുതിയോടെ സിനിമ ആരംഭിക്കും.പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിനൊപ്പമാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
യാത്രക്കിടെ ദുരൂഹസാഹചര്യത്തില്‍ കപ്പലും ജീവനക്കാരെയും കാണാതെയാവുകയായിരുന്നു. 2024 ന്റെ രണ്ടാം പകുതിയോടെയായിരിക്കും ചിത്രം ആരംഭിക്കുക. പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫിനൊപ്പമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.