പ്രണവ് എന്തുകൊണ്ട് വിനീതിന്റെ സിനിമകള്‍ മാത്രം ചെയ്യുന്നു? മറുപടി നല്‍കി വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (15:54 IST)
പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ട് വിനീത് ശ്രീനിവാസന്റെ സിനിമകള്‍ മാത്രം ചെയ്യുന്നു എന്ന ചോദ്യം ആരാധകരുടെ മനസ്സിലുണ്ട്. ഹൃദയം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം അതും വിനീത് ശ്രീനിവാസന്റെ കൂടെ. ഇതിനിടെ നടന്‍ പല കഥകളും കേട്ടു. പക്ഷേ ഓക്കേ പറഞ്ഞത് വിനീത് ശ്രീനിവാസനോട് മാത്രം. എന്തുകൊണ്ടാണ് പ്രണവ് വിനീത് സിനിമകള്‍ മാത്രം തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യം വിനീതിന്റെ അടുത്തുതന്നെ ചോദിച്ചു. അതിന്
അദ്ദേഹം മറുപടിയും നല്‍കി.

'ഹൃദയം സിനിമ കഴിഞ്ഞിട്ട് അപ്പു വേറെയും കഥകളൊക്കെ കേട്ടിരുന്നു. പക്ഷേ അത് ചെയ്യണോ വേണ്ടയോ എന്ന് അവന്‍ തീരുമാനിച്ചിരുന്നില്ല. പിന്നെ ഞങ്ങള്‍ ഈ സിനിമയുടെ കഥ പറയുന്ന സമയത്ത് അവന്‍ ഒരു ട്രിപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ഞാന്‍ പോയി കഥ പറഞ്ഞപ്പോള്‍ ഫസ്റ്റ് ഹാഫ് കഴിഞ്ഞതും അവന്‍ ചോദിച്ചത് ഞാന്‍ എപ്പോഴാണ് ഇതിന്റെ പ്രിപ്പറേഷന്‍ തുടങ്ങേണ്ടത് എന്നാണ്.

അതോടെ ആള്‍ക്ക് കഥ ഇഷ്ടമായെന്ന് എനിക്ക് മനസ്സിലായി. ആള് ഓക്കേ പറയാനായി സെക്കന്‍ഡ് ഹാഫ് പറയുന്നത് വരെയൊന്നും കാത്തു നിന്നിട്ടില്ല. എന്തോ ഒന്ന് അവനെ ഈ കഥയില്‍ ഹുക്ക് ചെയ്തിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി',- വിനീത് ശ്രീനിവാസന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :