ലിയോയിലെ സൈക്കോ വില്ലന്‍ ഇനി രജനികാന്തിനൊപ്പം, 'തലൈവര്‍ 171' വിശേഷങ്ങള്‍

Sandy
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (15:40 IST)
Sandy
രജനികാന്തിനൊപ്പം ലോകേഷ് കനകരാജ് കൈകോര്‍ക്കുന്ന 'തലൈവര്‍ 171'ഒരുങ്ങുകയാണ്. ടൈറ്റില്‍ ഏപ്രില്‍ 22 പ്രഖ്യാപിക്കും.രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.


അതേസമയം സംവിധായകന്റെ മുന്‍ രണ്ട് ചിത്രങ്ങളില്‍ യഥാക്രമം കൊറിയോഗ്രാഫറായും അഭിനേതാവായും സാന്‍ഡി 'തലൈവര്‍ 171'ല്‍ ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

അടുത്തിടെ നടന്ന ഒരു സിനിമാ പരിപാടിയില്‍, 'തലൈവര്‍ 171' ല്‍ ഉണ്ടാകുമോ എന്ന് ചോദ്യവും സാന്‍ഡിക്ക് മുന്നില്‍ വന്നു.


താന്‍ തീര്‍ച്ചയായും സിനിമയില്‍ ഉണ്ടാകുമെന്ന് സാന്‍ഡി സ്ഥിരീകരിച്ചു, എന്നാല്‍ പ്രഖ്യാപിക്കേണ്ടത് ലോകേഷ് കനകരാജാണ്. എന്നിരുന്നാലും, 'തലൈവര്‍ 171' ന്റെ ഭാഗമാണ് സാന്‍ഡി, സിനിമയില്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കുന്ന ആദ്യത്തെ താരമാണ് അദ്ദേഹം.


'തലൈവര്‍ 171' ടൈറ്റില്‍ ഏപ്രില്‍ 22 ന് ഒരു പ്രത്യേക ടീസറോടെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു. ആക്ഷന്‍ ഡ്രാമയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കും. 'തലൈവര്‍ 171'ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല, ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :