അവസാന സിനിമ പൊളിറ്റിക്കൽ ത്രില്ലർ തന്നെ, വിജയ് 69 ഒരുക്കുക എച്ച് വിനോദ്

vijay-bussy anand
അഭിറാം മനോഹർ| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (18:51 IST)
ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന വെങ്കട് പ്രഭു സിനിമയ്ക്ക് ശേഷം തമിഴ് സൂപ്പർ താരം വിജയ് ചെയ്യുന്ന കരിയറിലെ അവസാന സിനിമ പൊളിറ്റിക്കൽ ത്രില്ലറായിരിക്കുമെന്ന് സൂചന. തമിഴ് രാഷ്ട്രീയത്തിൽ സജീവമാകുന്നതിൻ്റെ ഭാഗമായാണ് താരം സിനിമ ജീവിതം പൂർണ്ണമായി ഉപേക്ഷിക്കുന്നത്. നിലവിൽ ഷൂട്ട് പുരോഗമിക്കുന്ന ഗോട്ട് എന്ന സിനിമയ്ക്ക് ശേഷം ചെയ്യുന്ന സിനിമയാകും വിജയുടെ അവസാന സിനിമ. ചിത്രത്തിനായി 200 കോടിയോളം രൂപയാണ് പ്രതിഫലമായി താരം ആവശ്യപ്പെട്ടിട്ടുള്ളത്.

നിലവിൽ ഗോട്ട് എന്ന വെങ്കട് പ്രഭു സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്ന തിരക്കുകളിലാണ് വിജയ്. സിനിമ പൂർത്തിയാക്കിയ ശേഷം എച്ച് വിനോദിനൊപ്പമാകും അടുത്ത സിനിമയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആർആർആർ നിർമാതാക്കൾ ഒരുക്കുന്ന സിനിമ പൂർണ്ണമായും ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും. സജീവ രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്ക്ക് ബൂസ്റ്റ് ചെയ്യുന്ന സിനിമ തന്നെയാകും ഇതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :