1000 കോടി നേടുമോ മോളിവുഡ് ? 2024 ൽ ഇതുവരെ മലയാള സിനിമകൾ നേടിയത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഏപ്രില്‍ 2024 (15:14 IST)
2024 മലയാളം സിനിമയുടെ കാലമായി അടയാളപ്പെടുത്തും. വർഷ ആരംഭിച്ച് മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ തന്നെ വൻ വിജയങ്ങൾ കണ്ടുകഴിഞ്ഞു. പല റെക്കോർഡുകളും മാറിമറിഞ്ഞു. പൃഥ്വിരാജിന്റെ ആടുജീവിതം ഇതുവരെ മലയാള സിനിമ കാണാത്ത തരത്തിലുള്ള മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.1000 കോടി 2024ൽ മോളിവുഡ് നേടുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

മൂന്നുമാസത്തിനുള്ളിൽ തന്നെ 580 കോടി കളക്ഷൻ മോളിവുഡ് നേടി.2024ൽ മോളിവുഡ് 1000 കോടി തൊടുമെന്ന് ഏകദേശം ഉറപ്പായി. ആദ്യമായിട്ടാണ് ഇത്തരമൊരു നേട്ടത്തിൽ മലയാളം സിനിമ എത്തുന്നത്.ആടുജീവിതം ആറു ദിവസം കൊണ്ട് 82 കോടി കളക്ഷൻ നേടിയിട്ടുണ്ട്.

പ്രേമലു 130 കോടി കളക്ഷൻ നേടിക്കഴിഞ്ഞു.

അന്വേഷിപ്പിൻ കണ്ടെത്തും 40 കോടി നേടിയപ്പോൾ മമ്മൂട്ടിയുടെ ഭ്രമയുഗം 58 കോടിയിലധികം കളക്ഷൻ സ്വന്തമാക്കി.മഞ്ഞുമ്മൽ ബോയ്‌സ് 224 കോടി നേടി.ഓസ്‌ലർ 41 കോടിയോളം കളക്ഷൻ നേടി മലയാളം സിനിമയ്ക്ക് വിജയ തുടക്കം നൽകി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :