മിന്നല്‍ മുരളിക്ക് ശേഷം ടോവിനോയും ബേസിലും വീണ്ടും ഒന്നിക്കുന്നു, പുതിയ ചിത്രം വരുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (12:54 IST)

ബേസില്‍ ജോസഫിനും ഗുരു സോമസുന്ദരത്തിനും സമീര്‍ താഹിറിനുമൊപ്പമുള്ള ചിത്രം ടോവിനോ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. മിന്നല്‍ മുരളി ഷൂട്ടിംഗ് സമയത്ത് എടുത്ത ഫോട്ടോയായിരുന്നു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പുതിയൊരു സിനിമയുടെ തിരക്കിലാണ് ടോവിനോ.

പുതിയ സിനിമയുടെ ബാംഗ്ലൂര്‍ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോയാണെന്ന് ടോവിനോ പറയുന്നു.

മിന്നല്‍ മുരളിയില്‍ ക്യാമറ ചലിപ്പിച്ച സമീര്‍ താഹിര്‍ ആണ് പുതിയ സിനിമയുടെ പ്രൊഡ്യൂസര്‍. ബേസില്‍ ടോവിനോയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. ഗുരു സോമസുന്ദരം മൂവരെയും കാണാനായി ബാംഗ്ലൂരില്‍ എത്തിയതായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :