ലൂസിഫറിൻറെ തെലുങ്ക് റീമേക്കിൽ മഞ്‌ജു വാര്യരുടെ വേഷം സുഹാസിനിക്ക്!

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ജൂണ്‍ 2020 (13:44 IST)
പൃഥ്വിരാജിന്റെ സംവിധാനത്തിൽ പിറന്ന 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച സിനിമയാണ്. ചിത്രത്തിൻറെ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി അഭിനയിക്കുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
സുഹാസിനി ആണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതേ വേഷത്തിൽ ആദ്യം വിജയ ശാന്തിയെത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.

സാഹോയുടെ സംവിധായകന്‍ സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി, ആചാര്യ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ ലൂസിഫറിൻറെ ചിത്രീകരണം ആരംഭിക്കും.

അല്ലു അർജുൻ ചിത്രം പുഷ്പയുടെ സംവിധായകനായ സുകുമാറിനെ ആയിരുന്നു ലൂസിഫറിൻറെ സംവിധായകനായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹം പുഷ്പയുടെ ചിത്രീകരണ തിരക്കിലായതിനാൽ ആ അവസരം സുജീതിന് ലഭിക്കുകയായിരുന്നു.

അതേസമയം, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാനുവേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ നിലവിലുള്ള പ്രൊജക്റ്റുകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും എമ്പുരാൻറെ നിർമ്മാണജോലികൾ ആരംഭിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :