മഞ്ജുവാര്യരുടെ ശാന്തമായും സുന്ദരമായ 'ലളിതം സുന്ദരം', സിനിമ കണ്ട് നടന്‍ അനു മോഹന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 ഒക്‌ടോബര്‍ 2021 (14:38 IST)

മഞ്ജുവാര്യരുടെ ലളിതം സുന്ദരം റിലീസിന് ഒരുങ്ങുന്നു. കഴിഞ്ഞദിവസം സിനിമയുടെ പ്രിവ്യു നടന്നു. ചിത്രം കണ്ടശേഷം സിനിമയോടൊപ്പം തനും തന്റെ ജീവിതത്തിലെ പല നിമിഷങ്ങളിലൂടെയും കടന്നുപോയെന്ന് നടന്‍ അനു മോഹന്‍ പറഞ്ഞു.

അനു മോഹന്റെ വാക്കുകള്‍

'കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കും തടസങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് വളരെ ശാന്തമായും സുന്ദരമായും ലളിതം സുന്ദരം ഒരുക്കിയെടുത്ത് അവസാനം ഇന്നലെ പ്രിവ്യു തീയറ്ററില്‍ കണ്ടപ്പോള്‍ സിനിമയോടൊപ്പം ഞാനും എന്റെ ജീവിതത്തിലെ പല നിമിഷങ്ങളിലൂടെയും കടന്നുപോയി . ജീവിതം ലളിതവും സുന്ദരവുമാണ് പവര്‍ഫുള്‍'-അനു മോഹന്‍ കുറിച്ചു. വാര്യര്‍ സഹോദരങ്ങളുമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്നും നടന്‍ പറഞ്ഞു.

മഞ്ജുവിനൊപ്പം ബിജു മേനോന്‍, ദീപ്തി സതി, സൈജു കുറുപ്പ്, എന്നിവരെയാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്.

മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :